കൊടകര ബിആർസിയുടെ നേതൃത്വത്തിൽ നടന്ന ലോക ഭിന്നശേഷി ദിനാചരണത്തിൽ കുട്ടികളുടെ സൈക്കിൾ റാലിയും അധ്യാപകരുടെ ഫ്ലാഷ് മോബും. കൊടകര ഗവ. എൽപി സ്കൂളിൽ നിന്നാരംഭിച്ച സൈക്കിൾ റാലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഫ്ലാഗ് ഓഫ് ചെയ്തു.

കൊടകര ബിആർസിക്ക് കീഴിലെ സ്കൂൾ വിദ്യാർത്ഥികളുടെ ബാൻറ് സെറ്റിന്റെ അകമ്പടിയോടെയാണ് റാലി ആരംഭിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റും സ്കൗട്ട് ആൻറ് ഗൈഡ്സ് കുട്ടികളും ഉൾപ്പെടെ 250ഓളം പേർ പങ്കെടുത്ത റാലി നഗരംചുറ്റി കൊടകര മേൽപ്പാലത്തിനു താഴെ സമാപിച്ചു. തുടർന്ന് ഭിന്നശേഷി കുട്ടികളെ ഉൾക്കൊളളിച്ച് എസ് എസ് കെ അധ്യാപകർ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. അനുസ്മിത, അഞ്ജലി, നിമി, ജൂലിയ, സോളി, ജൂണി, നിഷ, ഷാലി, സ്റ്റെഫി എന്നീ അധ്യാപകരാണ് ഫ്ലാഷ് മോബിന് നേതൃത്വം നൽകിയത്.ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ജി രജീഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ വി പ്രദീപ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വിപുലമായ ചടങ്ങുകളോടെയാണ് കൊടകര ബി ആർ സിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷിദിനം ആചരിക്കുന്നത്. ഇന്ന് ( ശനിയാഴ്ച) രാവിലെ 10 ന് ഗവ. എൽപി സ്കൂളിൽ നടക്കുന്ന പരിപാടി ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. പരിമിതികളെ മറികടന്ന് ജീവിതവിജയം നേടിയ സിന്റോ ആന്റണി, ഉജ്വല ബാല പുരസ്ക്കാരം നേടിയ കൃഷ്ണവേണി എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് മുരളി ചാലക്കുടി നയിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും.