യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു

കാക്കൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ (മൂന്നു മാസം) യോഗ ട്രെയിനര്‍മാരെ നിയമിക്കുന്നു.യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ (മെമ്പര്‍ പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, അവശതാ പെന്‍ഷന്‍, സാന്ത്വന പെന്‍ഷന്‍) ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിലേയ്ക്കായി ഗസറ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365553.

ഗസ്റ്റ് ലക്ചറര്‍ നിയമനം

  • ഗവണ്‍മെന്റ് ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് മാനേജ്‍മെന്റ് വിഷയത്തിൽ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 8 വ്യാഴാഴ്ച രാവിലെ 10.30ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാവേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2730680.