1960 കളുടെ അവസാനഘട്ടത്തിൽ ഇറ്റലിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ലോർഡ് ഓഫ് ദി ആന്റ്‌സ് രാജ്യാന്തരമേളയിൽ പ്രദർശിപ്പിക്കും. 1998 ലെ വെനീസ് ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ട ജിയാനി അമേലിയോ ഒരുക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

ആൽഡോ ബ്രൈബന്തി എന്ന അദ്ധ്യാപകന് തന്റെ വിദ്യാർത്ഥിയുളള സ്വവർഗാനുരാഗമാണ് ചിത്രത്തിന്റെ ഇതിവൃത്തം.വെനീസ് ചലച്ചിത്ര മേളയിലടക്കം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിൽ ലൂയിജി ലോ കാസിയോ,എലിയോ ജർമാനോ,ലിയോനാർ ഡോ മാർട്ടീസ് തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തുന്നത്.