സായുധസേന പതാക വിൽപനയുടെ ഉദ്ഘാടനം എൻ സി സി കെഡറ്റുകളിൽ നിന്ന് പതാക വാങ്ങിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. രാജ് ഭവനിലായിരുന്നു ചടങ്ങ്. ഡിസംബർ 7 നാണ് പതാകദിനം. സായുധസേനാപതാക വാങ്ങി സൈനിക ക്ഷേമ ബോർഡിന്റെ ഫ്‌ലാഗ് ഡേ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനായാണ് ഈ തുക വിനിയോഗിക്കുക.