സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പ്ലാനിങ് ഓഫീസില്‍ നടന്ന പരിപാടിയില്‍ 250 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

പരിശീലന പരിപാടി സബ് കലക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി കലക്ടര്‍ അനിത കുമാരി അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ മുന്നൊരുക്കം എന്ന വിഷയത്തില്‍ ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി.പിയും ഫസ്റ്റ് എയ്ഡ് ആന്‍ഡ് ട്രോമ കെയര്‍ എന്ന വിഷയത്തില്‍ ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ കെ.പി രാജേഷ് എന്നിവരും ക്ലാസുകളെടുത്തു. ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെള്ളിമാട്കുന്ന് സ്റ്റേഷന്‍ ഓഫീസ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒ.കെ അശോകന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.കോഴിക്കോട് ഡെപ്യുട്ടി തഹസില്‍ദാര്‍ ബാബുരാജ് സ്വാഗതവും ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി.പി നന്ദിയും പറഞ്ഞു. എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ എസ്.ഗീത നായര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.