പുറമേരി ഗ്രാമ പഞ്ചായത്ത് 2022/23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രവി കൂടത്താംകണ്ടി,എന്‍.ടി. രാജേഷ്, ബാബു കെ.കെ. എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സി.കെ. മീന സ്വാഗതവും പ്രമോട്ടര്‍ രമ്യ നന്ദിയും പറഞ്ഞു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
