പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

പഞ്ചായത്ത് ഭരണസമിതി, ആസൂത്രണ സമിതി എന്നിവയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച കരട് നിര്‍ദ്ദേശങ്ങളാണ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോ​ഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ​വെെസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അം​ഗങ്ങളായ കെ പ്രിയേഷ്, മിനി പൊൻപറ, ശ്രീലജ പുതിയേടത്ത്, പഞ്ചായത്തം​ഗങ്ങളായ പി.കെ രാ​ഗേഷ്, കെ.കെ പ്രേമൻ, പഞ്ചായത്ത് സെക്രട്ടറി എൽ.എൻ ഷിജു തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആസൂത്രണ സമിതി നിർവഹകണ ഉദ്യോ​ഗസ്ഥർ, വർക്കിം​ഗ് ​ഗ്രൂപ്പ് അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.