കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി സ്കിൽ ട്രെയിനിങ്ങ് ആരംഭിച്ചു. കുടുംബശ്രീ സിഡിഎസും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പരിശീലനം. കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ തയ്യൽ ( ടൈലറിംങ് ) മേഖലയിലാണ് 32 ദിവസങ്ങളിലായ് 40 പേർക്ക് സൗജന്യമായി പരിശീലനം നൽകുന്നത്. പഞ്ചായത്ത് വാണിജ്യ കേന്ദ്രത്തിൽ ആരംഭിച്ച പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപെഴ്സൺ സൗമ്യ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ മണി വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ .ടി.പി ലോറൻസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ ഷാജി വാർഡ് മെമ്പർ ബീന രമേഷ്, ബ്ലോക്ക് കോർഡിനേറ്റർ എ.ജിവിശാഖ്, ജില്ലി സണ്ണി, സിഡിഎസ് മെമ്പർമാർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.സിഡിഎസ് വൈസ് ചെയർപേഴ്സൺ റജുല അബ്ദുൾ വഹാബ് സ്വാഗതവും സിഡിഎസ് മെമ്പർ രമ്യ സുനിൽ നന്ദിയും പറഞ്ഞു.