സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച കണക്കെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട സമിതി വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഭൗതിക സ്ഥലപരിശോധന നടത്തും. വനം-വന്യജീവി, റവന്യൂ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാവും പരിശോധനയെന്ന് വനം-വന്യജീവി വകുപ്പ് അറിയിച്ചു. കണക്കെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കുക മാത്രമാണ് സമിതിയുടെ സ്ഥാപിത ലക്ഷ്യം. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.