രാജ്യാന്തര മേളയിൽ സ്‌ക്രീനിന് പുറത്തു യുവഹൃദയങ്ങളെ ഹരം കൊള്ളിക്കാൻ ജാഹ്നു ബാൻഡ് റോക്ക് നിശയൊരുക്കും .ജാഹ്നു ചന്ദർ ,ഉദയ് ഭരത്‌ സഹോദരന്മാർ നേതൃത്വം നൽകുന്ന സംഗീത ബാൻഡ് ഇതാദ്യമായാണ് രാജ്യാന്തരമേളയുടെ ഭാഗമാകുന്നത്‌ .ഞായറാഴ്ച രാത്രി 8.30 ന്  ടാഗോർ തിയേറ്ററിലാണ് സംഗീത വിസ്മയം.
പരമ്പരാഗത തമിഴ് ഈണങ്ങളെ ആധുനിക രീതിയിൽ സമന്വയിപ്പിക്കുന്ന ജാനു ബാൻഡ് ഇതിനകം സമൂഹമാധ്യമങ്ങളിലും വിദേശ രാജ്യങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2016 ൽ  റിലീസ് ചെയ്ത രജനികാന്ത് ചിത്രം കബാലിയിലെ ‘നെരുപ്പു ഡാ’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ജാനു ബാൻഡ് പ്രശസ്തരായത്.