അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രന് മേളയുടെ ആദരം. ഭരതൻ ചിത്രം വൈശാലി പ്രദർശിപ്പിച്ചുകൊണ്ടാണ് മേള സിനിമയുടെ നിർമ്മാതാവിന് സ്മരണാഞ്ജലി ഒരുക്കിയത്.
പ്രദർശനത്തിന് മുന്നോടിയായി നടന്ന അനുസ്മരണത്തിൽ ചിത്രത്തിലെ ലോമപാദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബു ആന്റണിയും പങ്കെടുത്തു.രാമചന്ദ്രനും വൈശാലിയും തന്റെ കലാജീവിതത്തിലെ നാഴിക കല്ലുകളാണെന്നും ഒരു വ്യവസായി എന്നതിലുപരി കലാസ്നേഹി എന്ന നിലയിലാണ് രാമചന്ദ്രൻ അനുസ്മരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാന് പ്രേം കുമാർ, സെക്രട്ടറി സി അജോയ് എന്നിവർ പങ്കെടുത്തു.