കണിയാമ്പറ്റ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികവര്ഗ്ഗ വിഭാഗക്കാര്ക്കു ളള എ.ബി.സി.ഡി ക്യാമ്പ് ഡിസംബര് 13,14,15 തീയതികളില് നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില് തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് അക്ഷയ ബിഗ് ക്യാമ്പയിന് ഫോര് ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് ക്യാമ്പ് നടത്തുന്നത്. കണിയാമ്പറ്റ പഞ്ചായത്തില് കമ്പളക്കാട് കാപ്പിലോ (വി.പി.എസ്) ഓഡിറ്റോറിയത്തിലും തിരുനെല്ലി പഞ്ചായത്തില് കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാളിലുമാണ് ക്യാമ്പ് നടക്കുക. ക്യാമ്പില് പട്ടിക വര്ഗ്ഗ വിഭാഗക്കാര്ക്ക് ആധികാരിക രേഖകള് ഉറപ്പ് വരുത്തും. രേഖകള് ഡിജിറ്റല് ലോക്കറില് സൂക്ഷിക്കാനുള്ള സേവനങ്ങളും നല്കുമെന്ന് ജില്ലാ കളക്ടര് എ.ഗീത അറിയിച്ചു.