ഐ.എച്ച്.ആർ.ഡി. 2022 ആഗസ്റ്റ്- സെപ്റ്റംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ്  ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) എന്നീ കോഴ്‌സുകളുടെ റഗുലർ/സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. ഐ.എച്ച്.ആർ.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഡിസംബർ 22 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും ഡിസംബർ 24 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. 2023 ഫെബ്രുവരിയിലെ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ  ഡിസംബർ 19നു മുൻപായും 100 രൂപ ലേറ്റ് ഫീയോടുകൂടി ഡിസംബർ 22 വരെയും സമർപ്പിക്കണം.

2023 ഫെബ്രുവരിയിലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി  ആവശ്യമുള്ളവർ അപേക്ഷകൾ ഡിസംബർ 19നു മുൻപും 200 രൂപ ലേറ്റ് ഫീയോടുകൂടി ഡിസംബർ 22 വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.