ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി കഴിഞ്ഞ നാലു ദിവസങ്ങളിലായി കലവൂരിൽ നടത്തിയ ജില്ല കേരളോത്സവം സമാപിച്ചു. വാശിയേറിയ കലാ- കായിക മത്സരങ്ങളില്‍ 280 പോയിന്റോടെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി. 268 പോയിന്റ് നേടിയ ആലപ്പുഴ നഗരസഭയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 196 പോയിന്റോടെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിനാണ് മൂന്നാം സ്ഥാനം.
സി ശാന്തകുമാർ (തൈക്കാട്ടുശ്ശേരി ബ്ലോക്ക്), ശ്രീകാന്ത് എസ്.ആർ ( ചേർത്തല മുനിസിപ്പാലിറ്റി ) എന്നിവർ കലാപ്രതിഭകളും ഗായത്രി എസ്. നായർ (കഞ്ഞിക്കുഴി ബ്ലോക്ക്) കലാതിലകവുമായി.
ആകാശ് പി.(കഞ്ഞിക്കുഴി ബ്ലോക്ക്), ആരതി എസ്.(തൈക്കാട്ടുശേരി ബ്ലോക്ക്) എന്നിവരാണ് പുരുഷ, വനിതാ ഇനങ്ങളിലെ കായിക ചാമ്പ്യന്മാര്‍.
ഏഷ്യൻ ക്ലാസ്സിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്തമാക്കിയ മുഹമ്മ എ.ബി വിലാസം സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി എം.ആർ ആശംസയെ യോഗത്തിൽ ആദരിച്ചു.
കേരളോത്സവത്തിന്റെ സമാപന സമ്മേളനം കലവൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ്സില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ല കോഓര്‍ഡിനേറ്റര്‍ ടി.ടി. ജിസ്മോന്‍, പ്രോഗ്രാം ഓഫീസർ ബി. ഷീജ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ,
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ. ശോഭ, അംഗം ആര്‍. റിയാസ്, സെക്രട്ടറി കെ.ആർ ദേവദാസ്, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.