സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നടക്കുന്ന വേങ്ങേരി അഗ്രി ഫെസ്റ്റിന്റെ പന്തല്‍ നാട്ടല്‍ കര്‍മ്മം കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്‍ നിര്‍വ്വഹിച്ചു.

കോവിഡിന് ശേഷം ആദ്യമായാണ് വേങ്ങേരി അഗ്രി ഫെസ്റ്റ് പുനരാരംഭിക്കുന്നത്. കാര്‍ഷിക വിപണനവും പ്രദര്‍ശനവും, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വാഹന പ്രദര്‍ശനം, വില്‍പ്പന, നാട്ടുചന്തകള്‍, കാര്‍ഷിക സെമിനാറുകള്‍, മത്സരങ്ങള്‍, പുഷ്പ-ഫല പ്രദര്‍ശനം, വിവിധ തരം അലങ്കാര മത്സ്യങ്ങള്‍, പക്ഷികള്‍, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍ തുടങ്ങിയവ വിപണന കേന്ദ്രത്തിലുണ്ടാകും. കൂടാതെ ഒരോ ദിവസവും കലാപരിപാടികളും അരങ്ങേറും.

ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ നാരായണന്‍ കല്‍പകശ്ശേരി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ കെ.സി ഉദയന്‍, പോഗ്രാം കണ്‍വീനര്‍ രാകേഷ് ഗോപാല്‍, സെക്രട്ടരി രമാദേവി, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്‌സ് എന്നിവര്‍ സംബന്ധിച്ചു. ചെയര്‍മാന്‍ കെ ജയന്‍
സ്വാഗതം പറഞ്ഞു.