ജനസേവനം കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ജില്ലാ വിജിലന്‍സ് കമ്മിറ്റിയുടെ യോഗം ഇന്ന് ( ഡിസംബര്‍ 15) ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ ജനപ്രതിനിധികള്‍, സര്‍ക്കാര്‍ വകുപ്പുകളിലെ മേധാവികള്‍, വിജിലന്‍സ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. യോഗത്തില്‍ പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളെ സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം തേടാമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.
