സന്നിധാനത്ത് പരിശോധന ഊര്‍ജിതപ്പെടുത്തി റവന്യൂ സ്‌ക്വാഡ്

ബുധനാഴ്ച(ഡിസംബര്‍ 14) ശരംകുത്തിയിലെ നാല് ഫ്രൂട്ട്‌സ് ജ്യൂസ് കടകളില്‍ നടത്തിയ പരിശോധനയില്‍ ഭക്തരില്‍ നിന്നും അമിത നിരക്കില്‍ പണം വാങ്ങുന്നതായും അളവില്‍ കൃത്രിമം കാണിക്കുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ കടകള്‍ക്കും 5000 രൂപ വീതം മൊത്തം 40, 000 രൂപ പിഴ ഈടാക്കി. എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് കെ.ഗോപകുമാര്‍, അളവ് തൂക്കവിഭാഗം ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണക്കുറുപ്പ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.ശ്രീകുമാര്‍ അറിയിച്ചു.