ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പയമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ സരിത നിര്‍വ്വഹിച്ചു.

പയമ്പ്ര ചന്ദ്രോദയം വായനശാല, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഐ ആന്റ് പിആര്‍ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രററി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. സൈബര്‍ വിദഗ്‌ധരായ പി. ശിവകുമാര്‍, കെ.എസ് ശ്രീഗില്‍ എന്നിവര്‍ സൈബര്‍ ഇടങ്ങളിലെ ചതിക്കുഴിക്കളെ കുറിച്ച് വിഷയാവതരണം നടത്തി.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശശിധരന്‍, ലൈബ്രററി കൗണ്‍സില്‍ മേഖല കണ്‍വീനര്‍ കെ മോഹന്‍ദാസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.വി പ്രബിത കുമാരി, നടാഷ എന്നിവര്‍ സംസാരിച്ചു. ചന്ദ്രോദയം വായനശാല പ്രസിഡന്റ് എം രാമചന്ദ്രന്‍ സ്വാഗതവും കെ അരവിന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.