ദേശീയ ഉപഭോക്തൃദിന വാരാചരണത്തിന്റെ ഭാഗമായി പൊതു വിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്കായി ഹരിത ഉപഭോഗം, ഫെയര്‍ ഡിജിറ്റര്‍ ഫിനാന്‍സ്, ഉപഭോക്തൃ നിയമം-അവകാശങ്ങള്‍ കടമകള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഉപന്യാസമത്സരവും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും സംഘടിപ്പിക്കും. ഡിസംബര്‍ 23 രാവിലെ 10 ന് കളക്ടറേറ്റ് എ.പി.ജെ ഹാളിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ക്യാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 04936-202273, 9446695661, 9447436550 ല്‍ ഡിസംബര്‍ 22 ന് രാവിലെ 11 നകം രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാലിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.
