ശബരിമലയിൽ പ്രളയം വലിയ നാശനഷ്ടമാണുണ്ടാക്കിയതെന്നും നവംബർ 17ന് മണ്ഡല മകരവിളക്ക് സീസൺ തുടങ്ങുന്നതിന് മുമ്പ് സമയബന്ധിതമായി പുനർനിർമാണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനർനിർമാണം വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ഉന്നതതല സമിതിയെ നിയോഗിച്ചു. ഡോ. വി. വേണു, കെ. ആർ. ജ്യോതിലാൽ, ടിങ്കു ബിസ്വാൾ, ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റ എന്നിവരാണ് അംഗങ്ങൾ. പുനർനിർമാണത്തിന്റെ ചുമതല ടാറ്റാ പ്രോജക്ട് ലിമിറ്റഡിന് നൽകും.