മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്റ്റ് 30 വരെ ലഭിച്ചത് 1026 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 417000 പേർ ഓൺലൈൻ മുഖേനയാണ് സംഭാവന നൽകിയത്. ഇത് വലിയൊരു മാതൃകയാണ്.
പ്രളയം തകർത്ത നാടിനെ പുതുക്കിപ്പണിയാൻ ലോകത്തെമ്പാടുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പലരും കഴിവിനപ്പുറവും സഹായിക്കുന്നു. ഇത്തരമൊരു ദൗത്യത്തിന് ഇത് വലിയ ആത്മവിശ്വാസം പകരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.