പ്രളയാനന്തരം ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലും മൂന്നു നഗരസഭകളിലെ 99 വാര്‍ഡുകളിലുമായി വി ഫോര്‍ വയനാട് – മിഷന്‍ ക്ലീന്‍ വയനാട് എന്ന പേരില്‍ നടത്തിയ ഏകദിന ശുചീകരണ യജ്ഞം മികച്ച മാതൃകയായി. മിഷന്‍ ക്ലീന്‍ വയനാടിലൂടെ ഒറ്റ ദിവസം കൊണ്ട് ജില്ലയില്‍ നിന്നും ശേഖരിച്ചത് 2,53,980 കിലോഗ്രാം അജൈവ മാലിന്യങ്ങളാണ്. ഇ-വേസ്റ്റ് ഇനത്തില്‍ 6441 കിലോയും പ്ലാസ്റ്റിക് ഇനത്തില്‍ 99,011 കിലോയും ശേഖരിച്ചിട്ടുണ്ട്. ഇവ ക്ലീന്‍ കേരള കമ്പനിക്കു കൈമാറാനാണ് തീരുമാനം. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും 1469 പൊതുസ്ഥാപനങ്ങളും 1420 പൊതുസ്ഥലങ്ങളും 769 കോളനികളും 587 ഓടകളും 408 പുറമ്പോക്ക് ഭൂമിയും ശുചീകരിച്ചു. ജലാശങ്ങളില്‍ 359 തോടുകളും 773 കുളങ്ങളും 13659 സ്വകാര്യ കിണറുകളും 2424 പൊതുകിണറുകളും 407 പൊതുജലാശങ്ങളും ശുചീകരിച്ചു. 19706 വീടുകളും 72 ദുരിതാശ്വാസ ക്യാമ്പുകളും ശുചീകരിച്ചു. കൂടാതെ 19678 സ്വകാര്യ ഉടമസ്ഥതയിലുള്ള കിണറുകളും 2957 പൊതുകിണറുകളും ക്ലോറിനേഷനും നടത്തി. വിവിധ രാഷ്ട്രീയ പാര്‍ടികള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.ജി.ഒകള്‍, വിവിധ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, വയോജനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായി 51,750 ഓളം അംഗങ്ങള്‍ ഈ മഹാ ഉദ്യമത്തില്‍ പങ്കാളികളായി.
എല്ലാ വാര്‍ഡിലെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വ്യാഴാഴ്ച രാവിലെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനും രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുമായി എത്തിയിരുന്നു. കൂടുതെ ഓരോ ഗ്രാമപഞ്ചായത്തുകളിലെയും പ്രവര്‍ത്തന പുരോഗതി നിരീക്ഷിച്ച് യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ജീവനക്കാര്‍ക്ക് ചുമതല നല്‍കിയിരുന്നു. പുഴകളുടെയും ജലാംശങ്ങളുടെയും ശൂചീകരണത്തിനായി മറ്റു ജില്ലകളില്‍ നിന്നായി വിദഗ്ധ പരിശീലനം ലഭിച്ച സംഘങ്ങളും പങ്കെടുത്തു. അതിരാവിലെ തന്നെ അതാത് വാര്‍ഡുകളിലെത്തി രജിസ്റ്റര്‍ ചെയ്ത് പ്രതിരോധ മരുന്നുകള്‍ കഴിച്ച ആവശ്യമായ മുന്‍കരിതലുകള്‍ സ്വീകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചത്.
വി ഫോര്‍ വയനാട് – മിഷന്‍ ക്ലീന്‍ വയനാടിന്റെ വിജയത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടി സംഘടനകളില്‍ നിന്നും 3127 പേരും കുടുംബശ്രീയില്‍ നിന്നും 20634 പേരും ദേശീയ തൊഴിലുറപ്പ് പദ്ധതിയംഗങ്ങളായ 10427 പേരും മഹിള സംഘടനകളില്‍ നിന്നും 239 പേരും യുവജന സംഘടനകളില്‍ നിന്നും 1206 പേരും പങ്കെടുത്തു. 353 ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നും 2512 പേര്‍, ട്രേഡ്് യൂണിയന്‍ സംഘടനകളില്‍ നിന്നും 470 പേര്‍, 855 വയോജനങ്ങള്‍, പൊതു മേഖല സ്ഥാപനങ്ങളിലെ 1808 ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ 337 ജീവനക്കാര്‍, 1826 എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, 597 എന്‍.സി.സി വിദ്യാര്‍ത്ഥികള്‍, 225 എസ്.പി.സി വിദ്യാര്‍ത്ഥികള്‍, 445 സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍, 565 ആശാവര്‍ക്കര്‍മാര്‍, 809 അംഗനവാടി ജീവനക്കാര്‍, എന്‍.ജി.ഒ സംഘടകളില്‍ നിന്നും 128 പേര്‍, 911 വ്യാപാരി വ്യവസായികള്‍, സന്നദ്ധ സംഘടനകളില്‍ നിന്നും 1511 പേര്‍, മറ്റുള്ളവര്‍ 2768 എന്നിവരടക്കം 51,753 പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി ജോണ്‍ അറിയിച്ചു. ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഏകദിന ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.