പാലോട്, ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച കരിയർ ഡവലപ്മെന്റ് സെന്റർ ആഭിമുഖ്യത്തിൽ, ബിരുദാനന്തര ബിരുദം കഴിഞ്ഞതോ, ബിരുദാനന്തര ബിരുദം ചെയ്യുന്നതോ ആയ ഉദ്യോഗാർഥികൾക്കായി യു.ജി.സി-നെറ്റ്, ജനറൽ പേപ്പറിന്റെ 40 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. അവധി ദിവസങ്ങളിലാണ് പരിശീലനം. ഉദ്യോഗാർഥികൾ ഡിസംബർ 26ന് മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്മെന്റ് സെന്ററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0472 2840480, 9895997157.