രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ ദേശാഭിമാനിയും ദൃശ്യ മാധ്യമത്തിൽ 24 ന്യൂസും നേടി .അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സിലെ ആര്യ വി ആർ നേടി.ഈ വിഭാഗത്തിലെ ജൂറി പരാമർശത്തിനു
കലാകൗമുദി ദിനപത്രത്തിലെ അരുൺകുമാർ വി ബി അർഹനായി . ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചൽ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടർ. ഓൺലൈൻ വിഭാഗത്തിൽ ദി ഫോർത്തിനാണ് പുരസ്ക്കാരം. ആകാശവാണിയാണ് മികച്ച റേഡിയോ . അച്ചടി മാധ്യമങ്ങളിലെ സമഗ്ര റിപ്പോർട്ടിങ്ങിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം മെട്രോ വാർത്ത  ദിനപ്പത്രത്തിനാണ്.

ദി ന്യൂ ഇന്ത്യൻ എക്സ് പ്രസിലെ ബി പി ദീപുവാണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫർ. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി ഏഷ്യാനെറ്റ് ന്യൂസിലെ രാജീവ് സോമശേഖരനെ   തിരഞ്ഞെടുത്തു. 24 ന്യൂസിലെ അഭിലാഷ്. വി ഈ വിഭാഗത്തിൽ  പ്രത്യേക ജൂറി പരാമർശം നേടി.

അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രഫിക്ക് മെട്രോ വാർത്തയിലെ കെ ബി ജയചന്ദ്രൻ പ്രത്യേക ജൂറി പരാമർശം നേടി.