ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. രാമനാട്ടുകര സർവ്വീസ് സഹകരണ ബാങ്കിന്റെ അംഗസമാശ്വാസ ഫണ്ട് വിതരണത്തിന്റെയും സൂപ്പർമാർക്കറ്റിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധതയോടെ ജനങ്ങൾക്ക് വേണ്ടി ഇടപെടലുകൾ നടത്താൻ സാധിക്കുമ്പോഴാണ് സഹകരണ പ്രസ്ഥാനങ്ങൾ കൂടുതൽ ജനകീയമാകുന്നതെന്നും മന്ത്രി പറഞ്ഞു.
അസുഖങ്ങൾ കാരണം ജീവിതത്തിൽ ക്ലേശം അനുഭവിക്കുന്ന ഇരുപതോളം സഹകാരികൾക്ക് അംഗസമാശ്വാസ ഫണ്ട് കൈമാറി. 15000 മുതൽ ഒന്നര ലക്ഷം വരെയുള്ള ഫണ്ടാണ് വേദിയിൽ കൈമാറിയത്.

ബാങ്ക് ചെയർമാൻ വിജയൻ പി മേനോൻ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ എം ഹരിദാസൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മുൻ ബാങ്ക് ഡയറക്ടർ കെ സുധീഷ് കുമാർ, കോപറേറ്റീവ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി സുധീഷ് കുമാർ തുടങ്ങിയവർ ആശംസ അറിയിച്ചു. വൈസ് ചെയർമാൻ ഐ ടി ബാലസുബ്രഹ്മണ്യൻ സ്വാഗതവും ബാങ്ക് ഡയറക്ടർ രാജേഷ് നെല്ലിക്കോട്ട് നന്ദിയും പറഞ്ഞു.