വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) കോഴ്സിൽ ഒഴിവുണ്ട്. ഇതിനുള്ള സ്പോട്ട് അഡ്മിഷൻ 20ന് ഉച്ചയ്ക്ക് 2നു ശേഷം കോളേജിൽ നടത്തും. എസ്.എസ്.എൽ.സി/തത്തുല്യ കോഴ്സും, [(മെഷീനിസ്റ്റ്, ഫിറ്റർ,പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റർ,ഫൌണ്ട്രിമാൻ, ടൂൾ ആൻഡ് ഡൈമേക്കർ (ജിഗ്സ് ആൻഡ് ഫിക്സ്ചേർസ് ആൻഡ് ടൂൾ ആൻഡ് ഡൈമേക്കർ (ഡൈസ് ആൻഡ് മോൾഡ്സ്)] എന്നീ ട്രേഡുകളിലൊന്നിൽ ഐടിഐ പാസായവരോ അല്ലെങ്കിൽ ഫിറ്റിങ്/കാർപെൻറ്റി/ടെർനിങ് ട്രേഡിൽ ഏതെങ്കിലുമൊന്നിൽ ടി.എച്ച്.എസ്.എൽ.സി. പാസായവരോ ആയിരിക്കണം. അഡ്മിഷൻ സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. ഫോൺ: 0471 2360391.
