ആലപ്പുഴ: കുട്ടനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങൾ് കേന്ദ്ര സംഘം സന്ദർശിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻ. ഡി. എം. എ (നാഷ്ണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി) ആണ് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്്. കുട്ടനാട്ടിൽ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പുറമേ ശാസ്ത്രയമായി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സംഘം ചർച്ച ചെയ്തു. ചേർത്തല സന്ദർശിച്ചതിന് ശേഷമായിരുന്നു സംഘം കുട്ടനാട് കൈനകരി ഭാഗങ്ങൾ കണ്ടു വിലയിരുത്താൻ എത്തിയത്. തുടർന്ന് ചെങ്ങന്നൂരിലേക്ക് സംഘം പുറപ്പെട്ടു. ഇന്ന് (ശനിയാഴ്ച)സംസ്ഥാന ചീഫ് സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തും. എൻ. ഡി. എം. എ ഉദ്യോഗസ്ഥാരായ കമൽ കിഷോർ, ആർ. കെ ജെയിൻ എന്നിവരും സബ് കളക്ടർ കൃഷ്ണ തേജ, കുട്ടനാട് വില്ലേജ് ഓഫീസർ സി. ബിനു എന്നിവരും സന്ദർശനത്തിനുണ്ടായിരുന്നു.
