പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി ശില്‍പശാല സംഘടിപ്പിക്കും. നാളെ (ചൊവ്വ) വൈകീട്ട് 4 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ജോണ്‍സണ്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് സി. ഉബൈദുള്ള അധ്യക്ഷത വഹിക്കും. കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍ ക്ലാസ്സ് നയിക്കും.
