ചാവക്കാട് നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. വഴിയാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം ഒരുക്കുന്ന ചാവക്കാട് നഗരസഭയുടെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിയാണിത്. യാത്രക്കാർക്ക് വിശ്രമകേന്ദ്രം, ലഘു ഭക്ഷണം, ടോയ്ലറ്റ് സൗകര്യം, അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.

നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ചാവക്കാട് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം കൂട്ടുങ്ങൽ ചത്വര പരിസരത്ത് നഗരസഭ 146 ച.മീറ്ററിൽ ഇരുനിലകളിലായാണ് കെട്ടിടം പണിതിട്ടുള്ളത്.

ചാവക്കാട് ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 26 ന് രാവിലെ 10.30ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കും. ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെകെ മുബാറക്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, ഷാഹിന സലീം, പിഎസ് അബ്ദുൽ റഷീദ്, എവി മുഹമ്മദ് അൻവർ, കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.