ഇ-സാക്ഷരതയുടെ ഭാഗമായി റവന്യു ഓഫീസുകളില്‍ നിന്നും ലഭ്യമാകുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച് ഗൂഗിള്‍ മീറ്റ് മുഖേന ക്ലാസ്സുകള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ഡിസംബര്‍ 24 വരെ എല്ലാ ദിവസങ്ങളിലും വൈകീട്ട് 6 ന് ക്ലാസ് നടക്കും. താത്പര്യമുള്ളവര്‍ക്ക് https://meet.google.com/qpb-juns-whi എന്ന ഗൂഗിള്‍ മീറ്റ് ലിങ്ക് വഴി വിവിധ സേവനങ്ങളെ സംബന്ധിച്ചുള്ള ക്ലാസില്‍ പങ്കെടുക്കാം.