പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സാമൂഹ്യ നീതി വകുപ്പ്, ലീഗൽ സർവീസ് അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തൽ അഭിഭാഷകര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി ശില്‍പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന ശില്‍പശാല അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് വി. അനസ് ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് സി. ഉബൈദുള്ള അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍ ക്ലാസ്സെടുത്തു.
ജസ്റ്റിസ്. വി.ആര്‍ കൃഷ്ണയ്യരുടെ സ്മരണാര്‍ത്ഥമാണ് പ്രൊബേഷന്‍ ദിനം ആചരിക്കുന്നത്. പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട കോടതി, ജയില്‍, പൊലീസ്, പ്രോസിക്യൂഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് പ്രൊബേഷന്‍ പക്ഷാചരണം സംഘടിപ്പിക്കുന്നത്. നല്ലനടപ്പ് സംവിധാനത്തെക്കുറിച്ചും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, ജയില്‍ ഇതര ശിക്ഷാ സമ്പ്രദായം വ്യാപിപ്പിക്കുക, ഗുണഭോക്താക്കൾക്ക് അവബോധം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എ.ജെ ആന്റണി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. അശോകൻ, ഗവ. പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.കെ ജയപ്രമോദ്, പ്രൊബേഷൻ അസിസ്റ്റന്റ് പി. മുഹമ്മദ് അജ്മൽ തുടങ്ങിയവർ സംസാരിച്ചു.