പത്തനംതിട്ട: പ്രളയക്കെടുതിയില്‍ തകര്‍ന്ന റാന്നിയിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഒന്നാം ഘട്ടമായി 34.72 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന പെരുനാട്-അത്തിക്കയം-ചെത്തോംകര റോഡിന് 10.31 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മറ്റ് റോഡുകളുടെ പേരും അനുവദിച്ച തുക ലക്ഷത്തിലും ബ്രാക്കറ്റില്‍:
    പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത (150), മണ്ണാറക്കുളഞ്ഞി-പമ്പ റോഡില്‍ എരുവാറ്റുപുഴയില്‍ ഓട നിര്‍മ്മാണം (15), മണ്ണാറക്കുളഞ്ഞി-പമ്പ റോഡില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ സംരക്ഷണവും തകര്‍ന്ന കലുങ്കുകളുടെ നിര്‍മ്മാണവും സംരക്ഷണഭിത്തിയും (40), മേലുകര-റാന്നി റോഡില്‍ ഓട നിര്‍മ്മാണം (30), പെരുനാട്-കണ്ണന്നുമണ്‍-പുതുക്കട റോഡ് (25), കൂനംകര-തോണിക്കടവ് റോഡ് (25), ആലപ്ര റിസേര്‍വ്വ് റോഡ് (60), മൂക്കന്‍പെട്ടി-പമ്പാവാലി റോഡ് (5), കുമ്പനാട്-കല്ലൂപ്പാറ റോഡ് (10), ഇട്ടിയപ്പാറ-അമ്മച്ചിക്കാട് (25), ഉതിമൂട്-പേരൂച്ചാല്‍ (20), ഉതിമൂട്-കുമ്പളാംപൊയ്ക (15), മുരണി-ശാസ്താംകോയിക്കല്‍ (10), പെരുമ്പെട്ടി-കരിയംപ്ലാവ്-കണ്ടന്‍പേരൂര്‍ (10), പ്ലാങ്കമണ്‍-പേരൂച്ചാല്‍ (25), മല്‍പ്പാന്‍ ബ്രാഞ്ച് റോഡ് (10), ചെറുകോല്‍പ്പുഴ-റാന്നി (15), പ്ലാപ്പളളി-തുലാപ്പളളി (25), മഠത്തുംമൂഴി-പൂവത്തുംമൂട് (20), മുക്കട-ഇടമണ്‍ (50), റാന്നി-വടശേരിക്കര (25), പെരുനാട്-പെരുന്തേനരുവി (50), ചെറുകോല്‍പ്പുഴ-വാഴക്കുന്നം (22), എരുവാറ്റുപുഴ-മാമ്പാറ-മണിയാര്‍ (22), കുമ്പനാട്-ചെറുകോല്‍പ്പുഴ റോഡ് (25), പകുതികച്ചേരിപ്പടി-ചെറുകോല്‍പ്പുഴ (12), കാവനാല്‍-പെരുനാട് (50), പത്തനംതിട്ട-അയിരൂര്‍ (10), പൂവനക്കടവ്-ചെറുകോല്‍പ്പുഴ (5), മല്‍പ്പാന്‍ റോഡ് (45).