ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ സംയുക്തമായി ഡിസംബര്‍ 27 ന് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്തി ജോബ് ഫെസ്റ്റ്-തൊഴില്‍മേള സംഘടിപ്പിക്കുന്നു.  താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 27 ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിന് https://forms.gle/dRWSzJvuwbFt18ZZA ഫോം പൂരിപ്പിക്കണം. ഇരുപതില്‍ അധികം പ്രമുഖ സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04922 222309, 0491 2505204, 0491 2505435, 8848641283.