പ്രളയത്തില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡുകള്‍ നല്‍കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ഇതിനായി ceo.kerala.gov.in ല്‍ ലഭ്യമായ ഫോറം 1 ഡി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് താലൂക്ക് ഓഫീസില്‍ സമര്‍പ്പിക്കണം. പ്രളയബാധിതമേഖലകളില്‍ താലൂക്ക് ഓഫീസിലെത്തി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സാധ്യമാണോ എന്ന് ജില്ലാ കളക്ടര്‍മാരുമായി ആലോചിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
