ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം സെപ്തംബര്‍ എട്ടു വരെ റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ കെ.വി പ്രഭാകരന്‍ അറിയിച്ചു.
എ.എ.വൈ കാര്‍ഡ് (മഞ്ഞ) ഉടമകള്‍ക്ക് 30 കിലോഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
പ്രയോരിറ്റി കാര്‍ഡ് (പിങ്ക്) ഉടമകള്‍ക്ക് 4 കിലോഗ്രാം അരിയും, 1 കിലോഗ്രാം ഗോതമ്പും കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ ലഭിക്കും.
നോണ്‍ പ്രയോരിറ്റി (സബ്‌സിഡി) എന്‍.പി.എസ്. (നീല) കാര്‍ഡുടമകള്‍ക്ക് ഓരോ അംഗത്തിനും കിലോഗ്രാമിന് മൂന്നു രൂപ നിരക്കില്‍ 2 കിലോഗ്രാം അരിയും 16 രൂപയ്ക്ക് 3 കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ടയും ലഭിക്കും.
നോണ്‍ പ്രയോരിറ്റി (നോണ്‍ സബ്‌സിഡി) (വെളള) കാര്‍ഡുടമകള്‍ക്ക് കിലോഗ്രാമിന് 9.90 രൂപ നിരക്കില്‍ 6 കി.ഗ്രാം അരിയും 16 രൂപയ്ക്ക് 3 കി.ഗ്രാം ഫോര്‍ട്ടി ഫൈഡ് ആട്ടയും ലഭിക്കും.
മണ്ണെണ്ണ, വൈദ്യുതീകരിച്ച വീടുകള്‍ക്ക് 1 ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് 4 ലിറ്ററും 29 രൂപ നിരക്കില്‍ ലഭിക്കും. പഞ്ചസാര 1 കിലോഗ്രാം വീതം എല്ലാകാര്‍ഡുടമകള്‍ക്കും ലഭിക്കും. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് 21 രൂപയും മറ്റ് കാര്‍ഡുടമകള്‍ക്ക് 22 രൂപയുമാണ് പഞ്ചസാരയുടെ നിരക്ക്. കൂടാതെ വയനാട് ജില്ലയെ പ്രളയബാധിത ജില്ലയായി പ്രഖ്യാപിച്ച സാഹചര്യ ത്തില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മുകളില്‍ പറഞ്ഞ വിഹിതത്തിന് പുറമേ 5 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും. റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ബില്ല് നിര്‍ബന്ധമായും ചോദിച്ച് വാങ്ങിക്കണം. ബില്ലിലെ അര്‍ഹതപ്പെട്ട മുഴുവന്‍ വിഹിതവും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കടക്കാര്‍ ബില്ല് നല്‍കാന്‍ വിസമ്മതിക്കുകയോ, അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ലഭിക്കാതെ വരികയോ ആണെങ്കില്‍ താഴെ പറയുന്ന നമ്പറുകളില്‍ ഉടന്‍ തന്നെ ബന്ധപ്പെടേണ്ടതാണ് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

സുല്‍ത്താന്‍ ബത്തേരി
താലൂക്ക് സപ്ലൈ ഓഫീസര്‍ ബത്തേരി – 9188527407
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ – 9188527508
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, ബത്തേരി – 9188527855
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, മീനങ്ങാടി – 9188527856
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, പുല്‍പ്പളളി – 9188527857

വൈത്തിരി
താലൂക്ക് സപ്ലൈ ഓഫീസര്‍ വൈത്തിരി – 9188527405
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ – 9188527506
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, കല്‍പ്പറ്റ -9188527850
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, തരിയോട് – 9188527849
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, വൈത്തിരി – 9188527851

മാനന്തവാടി
താലൂക്ക് സപ്ലൈ ഓഫീസര്‍ മാനന്തവാടി – 9188527406
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ – 9188527507
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, മാനന്തവാടി – 9188527854
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, പേരിയ – 9188527852
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, പനമരം – 9188527853