അക്കൗണ്ടന്റ് കം ക്ലര്‍ക്ക് നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അക്കൗണ്ടന്റ് കം ക്ലര്‍ക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.കോം . മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, വേര്‍ഡ് പ്രൊസസ്സിംഗ് പാസ്സായിരിക്കണം. കൂടിക്കാഴ്ച് ഡിസംബര്‍ 29 ന് രാവിലെ 10 ന് ജില്ലാ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

അധ്യാപക നിയമനം

കോട്ടയം ജില്ലയിലെ മാനേജ്മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ബോട്ടണി, ഹിന്ദി തസ്തികകളില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. ഇവരുടെ അഭാവത്തില്‍ ശ്രവണ/മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കും. എച്ച്.എസ്.എസ്.ടി ബോട്ടണി യോഗ്യത: എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ്/തത്തുല്യം. എച്ച്.എസ്.എസ്.ടി ഹിന്ദി യോഗ്യത: എം.എ ഹിന്ദി. ബി.എഡ്, സെറ്റ്/തത്തുല്യം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. 2022 ജനുവരി 1 ന് 40 വയസ്സ് കവിയാന്‍ പാടില്ല. ശമ്പള സ്‌കെയില്‍ 55,200-1,15,300 രൂപ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍: 0484 2312944.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ/ബിരുദം/എതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, കൂടെ ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഷോര്‍ട്ട് ടേം ടി.ഒ.ടിയും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും, ബേസിക് കമ്പ്യൂട്ടര്‍ പ്ലസ്ടു/ഡിപ്ലോമ ലെവലിന് മുകളില്‍ പഠിച്ചിരിക്കണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം. മേല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 04936 205519.