ക്രിസ്മസ് പ്രമാണിച്ച് കേരള ഹൈക്കോടതി ഡിസംബർ 24 മുതൽ 31 വരെ അവധിയായിരിക്കും. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കാൻ ഡിസംബർ 27 മുതൽ 30 വരെ അവധിക്കാല കോടതികൾ സിറ്റിങ് നടത്തും. ജസ്റ്റിസ് അനു ശിവരാമൻ (സിറ്റിങ് തീയതി – ഡിസംബർ 30), ജസ്റ്റിസ് മേരി ജോസഫ് (ഡിസംബർ 27), ജസ്റ്റിസ് എൻ. നഗരേഷ് (ഡിസംബർ 30), ജസ്റ്റിസ് മുരളി പുരുഷോത്തമൻ (ഡിസംബർ 27), ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി. (ഡിസംബർ 30), ജസ്റ്റിസ് ബസന്ത് ബാലാജി(ഡിസംബർ 27), ജസ്റ്റിസ് സി. ജയചന്ദ്രൻ(ഡിസംബർ 30), ജസ്റ്റിസ് സോഫി തോമസ് (ഡിസംബർ 27), ജസ്റ്റിസ് പി.ജി. അജിത് കുമാർ (ഡിസംബർ 30), ജസ്റ്റിസ് സി.എസ്. സുധ (ഡിസംബർ 27 – വിഡിയോ കോൺഫറൻസിലൂടെ) എന്നിവരെ അവധിക്കാല ജഡ്ജിമാരായി ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്തു.