പൊഴുതന ഗ്രാമപഞ്ചായത്തിലും മാനന്തവാടി നഗരസഭയിലും മൂന്ന് ദിവസങ്ങളിലായി നടത്തിയ എ.ബി. സി.ഡി. ക്യാമ്പിലൂടെ 4163 പേർക്ക് ആധികാരിക രേഖകൾ ലഭ്യമായി. പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ 1683 പേര്‍ക്കും മാനന്തവാടി ഒണ്ടയങ്ങാടി സെൻ്റ് മാർട്ടിൻ ഗോൾഡൻ ജൂബിലി ഹാളില്‍ നടന്ന ക്യാമ്പിൽ 2480 പേർക്കുമാണ് രേഖകൾ ലഭ്യമായത്. പൊഴുതനയിൽ സമാപന സമ്മേളനം പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. അക്ഷയ കോ ഓർഡിനേറ്റർ ജിൻസി ജോസഫ് പദ്ധതി അവലോകനം ചെയ്തു. 793 ആധാര്‍ കാര്‍ഡുകള്‍, 246 റേഷന്‍ കാര്‍ഡുകള്‍, 680 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍,185 ബാങ്ക് അക്കൗണ്ട്, 65 ആരോഗ്യ ഇന്‍ഷുറന്‍സ്, 791 ഡിജിലോക്കർ എന്നിവക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 3775 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

സമാപന സമ്മേളന ചടങ്ങിൽ പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാബു അധ്യക്ഷനായി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ മുഖ്യാഥിതിയായി. പൊഴുതന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന ഷംസുദ്ദീൻ, മെഡിക്കൽ ഓഫീസർ ഡോ. വിജേഷ്, കൃഷി ഓഫീസർ അമൽ ജോയ്, വില്ലേജ് ഓഫീസർ അബ്ദുൾ നിസാർ, വാർഡ് മെമ്പർ സി.മമ്മി, പഞ്ചായത്ത് സെക്രട്ടറി എ.ആർ ശ്രീജിത്ത്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രജനികാന്ത്, വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.

മാനന്തവാടിയിൽ ഗോത്രവർഗ്ഗ വിഭാഗത്തിനായി 7515 സേവനങ്ങൾ നൽകി. ആധാര്‍ സേവനം -1570, റേഷന്‍ കാര്‍ഡ് -1059, ജനന മരണ സര്‍ട്ടിഫിക്കറ്റ് – 816, ബാങ്ക് അക്കൗണ്ട് – 407, ഡിജിലോക്കര്‍ – 1557, പെൻഷൻ – 69, ഇലക്ഷൻ ഐഡി – 1213, ഇ.ഡിസ്ട്രിക്ട് – 296, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് – 304, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് – 200, ഹെൽത്ത് ഇൻഷുറൻസ് – 24, തുടങ്ങിയ സേവനങ്ങൾ ക്യാമ്പിലൂടെ നല്‍കി.

ജില്ലാ കളക്ടർ എ ഗീത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ കളക്ടർ എ . ഗീത നിർവഹിച്ചു. സബ് കളക്ടർ ആർ ശ്രീലക്ഷ്മി, എ.ഡി.എം എൻ.ഐ ഷാജു, മുൻ ജില്ലാ കളക്ടർ എ.ആർ അജയകുമാർ, നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലേഖ രാജീവൻ, വിപിൻ വേണുഗോപാൽ, പാത്തുമ്മ ടീച്ചർ, പി.വി.എസ് മൂസ, അഡ്വ സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർ പി.വി ജോർജ്, ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ, മാനന്തവാടി തഹസിൽദാർ എം ജെ അഗസ്റ്റിൻ, എ.ടി.ഡി.ഒ ആർ സിന്ധു , ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ജെറിൻ സി ബോബൻ, നഗരസഭ സെക്രട്ടറി എം സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ഇരു സ്ഥലങ്ങളിലും ക്യാമ്പ് ഏകോപനം നിര്‍വ്വഹിച്ചത്.