ആലപ്പുഴ: സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തില്‍ സുനാമി മോക്ഡ്രില്ലിന് മുന്നോടിയായി സംഘടിപ്പിച്ച പരിശീലന പരിപാടി എച്ച.് സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ ദ്രോഹിക്കാതെ ഓരോ മനുഷ്യരും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

സുനാമി റെഡി പ്രോഗ്രാം എന്ന പേരില്‍ പുറക്കാട് എസ്.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എസ.് സുദര്‍ശനന്‍ അധ്യക്ഷനായി. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. വേണുലാല്‍, പഞ്ചായത്തംഗം വി.എസ്. ജിനു രാജ്, സ്‌കൂള്‍ മാനേജര്‍ എം.ടി. മധു, പ്രിന്‍സിപ്പാള്‍ ഇ.പി. സതീശന്‍, എച്ച്.എം. കെ.സി. ചന്ദ്രിക, തഹസില്‍ദാര്‍ വി.സി. ജയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ്, അനലിസ്റ്റ് ചിന്ദു ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.