ആലപ്പുഴ: കളക്ട്രേറ്റിലെ ജീവനക്കാരുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിനും ഭരണ ഭാഷാ വാരാഘോഷ പരിപാടികളുടെ ഭാഗമായി സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന ഡിജിറ്റല്‍ മാഗസിന്‍ ആലപ്പുഴ വര്‍ത്തമാനം കളക്ട്രേറ്റില്‍ ജില്ല കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ പ്രകാശനം ചെയ്തു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്വതന്ത്ര സോഫ്റ്റ് വേറിന്റെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ മാഗസിന്‍ ജില്ല കളക്ടറില്‍ നിന്ന് എ.ഡി.എം.എസ്.സന്തോഷ്‌കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സുമേഷ് എന്നിവര്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല മുഖ്യ പത്രാധിപരായുള്ള സമിതിയാണ് മാഗസിന്‍ തയ്യാറാക്കിയത്. ജീവനക്കാര്‍ തയ്യാറാക്കിയ കഥ, കവിത, നിരൂപണം, ആനുകാലിക ലേഖനങ്ങള്‍, ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ വാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയതാണ് മാഗസിന്‍. സറ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വിനോദ് പി.ജോണ്‍, ജോയിന്റ് സെക്രട്ടറി ടി.രഞ്ജിത്ത്, ഹുസൂര്‍ ശിരസ്തദാര്‍ രമ്യ നമ്പൂതിരി, പി.ആര്‍.ഡി. അസിസ്ററന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
