സംസ്ഥാനത്തെ മികച്ച നഗരസഭ സെക്രട്ടറിക്കുള്ള 2020 21 വര്‍ഷത്തെ അവാര്‍ഡ് വയനാട് സ്വദേശി അലി അസ്ഹറിന്. നിലവില്‍ കല്പറ്റ നഗരസഭാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയാണ്. 2018 മുതല്‍ 2022 നവംബര്‍ 16 വരെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സെക്രട്ടറിയായിരുന്നു. പിണങ്ങോട് എന്‍.കെ അബ്ദുള്ളയുടേയും പരേതയായ മൈമുനയുടേയും മകനാണ്. മാനസിറയാണ് ഭാര്യ. ആഹില്‍ ഫിറോസ്, ആമിര്‍ സെയിന്‍, അസ്്‌ലിന്‍ തനാസ് എന്നിവര്‍ മക്കളാണ്.
