നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ സേനക്കുള്ള ഏകദിന പരിശീലനം കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക് ക്ലബ് റിസോര്‍ട്ടില്‍ നടത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിവര്‍ത്തന്‍ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയ മുരളി അധ്യക്ഷത വഹിച്ചു. എം.എസ് സ്വാമിനാഥന് റിസേര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ വി. ഷക്കീല പദ്ധതി വിശദീകരണം നടത്തി.
സ്വാമിനാഥന് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, ശുചിത്വ മിഷന്, നെന്മേനി പഞ്ചായത്ത് എന്നിവരുടെ സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
വയനാട്ടിലെയും ഇടുക്കിയിലെയും 10 വില്ലേജുകളിലാണ് പരിവര്‍ത്തന്‍ പദ്ധതി നടപ്പിലാക്കുന്നത്. എം.എസ് സ്വാമിനാഥന് ഗവേഷണ കേന്ദ്രമാണ് പദ്ധതി നിര്‍വഹണ ഏജന്‍സി. നൈപുണ്യ പരിശീലനം, വിദ്യാഭ്യാസം, ആരോഗവും ശുചിത്വവും, പ്രകൃതി വിഭവങ്ങളുടെ നിര്‍വഹണം എന്നിങ്ങനെ 4 ഉപവിഭാഗങ്ങളാണ് പദ്ധതിക്കുള്ളത്.
ആരോഗ്യവും ശുചിത്വവും എന്ന മേഖലയില്‍ ഉള്‍പ്പെടുത്തിയാണ് നെന്മേനി ഗ്രാമപഞ്ചായത്തിനെ പദ്ധതി നിര്‍വ്വഹണത്തിനായി തിരഞ്ഞെടുത്തത്. കൃത്യമായ ഖരമാലിന്യ സംസ്കരണവും ഉറവിട മാലിന്യ സംസ്കരണം എന്നിവയില്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയിലൂടെ സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പാക്കും.
നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്, ശുചീത്വ മിഷന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. അനൂപ്, എം.എസ്.എസ്.ആര്.എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.