ദേശീയ ഉപഭോക്ത്യദിന വാരാചരണത്തിന്റെ ഭാഗമായി പൊതു വിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് കല്‍പ്പറ്റ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ്്് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ടി.ജി ഐസക് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ടി.മണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉപഭോക്തൃനിയമം അവകാശങ്ങളും കടമകളും എന്ന വിഷയത്തില്‍ മുന്‍ ഉപഭോക്തൃ കമ്മീഷന്‍ മെമ്പര്‍ അഡ്വ.ചന്ദ്രന്‍ ആലഞ്ചേരി ക്ലാസെടുത്തു. ക്വിസ്്് മത്സരത്തില്‍ ഇരുളം ഗവ.ഹൈസ്‌കൂളിലെ അര്‍ഷ സജി, പ്രസംഗ മത്സരത്തില്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ കെ.ജി ആദിത്യ, ഉപന്യാസ മത്സരത്തില്‍ എസ്.കെ.എം.ജെ സ്‌കൂളിലെ നന്ദന ബിനു എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം. ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ്, ലീഗല്‍ മെട്രോളജി പ്രതിനിധി നിസാര്‍ മണിമ, ജില്ലാ ഉപഭോക്്തൃ കമ്മീഷന്‍ സൂപ്രണ്ട്് വി.ജി മോഹന്‍ദാസ്, എസ്.കെ.എം.ജെ സ്‌കൂള്‍ എന്‍.എസ്്്.എസ്്് പ്രോഗ്രാം ഓഫീസര്‍ പി.പി അജിത്ത്്, ജെയിംസ് പീറ്റര്‍, ഇ.എസ്സ് ബെന്നി, നിധിന്‍ മാത്യു കുര്യന്‍, രാജേന്ദ്രപ്രസാദ്, ഇ.എം സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.