ബേപ്പൂരിന്റെ മണ്ണിൽ ജലമാമാങ്കം കാണാൻ രണ്ടാം ദിനമെത്തിയത് നിരവധി പേർ. രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ജലകായിക മത്സരങ്ങളും വിനോദ പരിപാടികളും നേരിട്ട് കാണാനും ആസ്വദിക്കാനും രാവും പകലുമില്ലാതെയാണ് ആളുകൾ എത്തുന്നത്.

കയാക്കിങ്, സർഫിങ് മത്സരങ്ങൾ വേറിട്ട അനുഭവമായി. രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള വർണ്ണ പട്ടങ്ങൾ ബേപ്പൂരിന്റെ ആകാശത്ത് വട്ടമിട്ട് പറന്നത് കാണികളിൽ കൗതുകം തീർത്തു. നാടിന്റെ രുചിയറിയാൻ ഫുഡ് ഫ്‌ളി സ്റ്റാളിലും നിരവധി പേരാണ് എത്തുന്നത്. കുട്ടികളും മുതിർന്നവരും കുടുംബങ്ങളും ഒന്നടങ്കം മേള ആസ്വദിക്കാനെത്തി. ചാലിയത്തും ബേപ്പൂരിലുമായി നടക്കുന്ന കാലാപരിപാടികളിലും പൊതുജനപങ്കാളിത്തം ശ്രദ്ധേയമായി. അവധി ദിനമായതിനാൽ തന്നെ വലിയ ജനസാഗരത്തിനാണ് ബേപ്പൂർ സാക്ഷിയായത്. 28 ന് അവസാനിക്കുന്ന ഫെസ്റ്റിവലിൽ വരും ദിവസങ്ങളിലും കാഴ്ചക്കാരുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ