കോട്ടയം: ആരോഗ്യ കേരളത്തിന് കീഴിൽ ഒഴിവുള്ള ജൂനിയർ കൺസൾട്ടന്റ് (എം ആൻഡ് ഇ), ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. എം.പി.എച്ച്. ബിരുദത്തോടു കൂടിയ ബി.ഡി.എസ്./ ബി.എസ്‌സി നഴ്സിംഗ് (റഗുലർ), എം.പി.എച്ച്. ബിരുദത്തോടു കൂടിയ ആയുർവേദ ഡോക്ടർ എന്നിവയാണ് ജൂനിയർ കൺസൾട്ടന്റിനുള്ള യോഗ്യത.
ബി.എസ്‌സി. എം.എൽ.ടി. /ഡി.എം.എൽ.ടി.യും അംഗീകൃത ഡി.എം.ഇ യും സാധുതയുള്ള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനുള്ള യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 30ന് വൈകിട്ട് അഞ്ചിനകം എൻ.എച്ച്.എം. ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0481 2304844 വെബ് സൈറ്റ് : arogyakeralam.gov.in