തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ രസശാസ്ത്ര ആന്റ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ് ലെക്ചറര്‍) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേദിവസം രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2460190.