വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കമ്പ്യൂട്ടറൈസ്ഡ് എക്സറെ ആരംഭിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വർഷത്തെ പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി സ്ഥാപിച്ചത്. സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലികദേവൻ , വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിആർ ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സിആർ ഷൈൻ , ജൂബി പ്രദീപ്, വലപ്പാട് പഞ്ചായത്തംഗം അജയഘോഷ്, എച്ച്എംസി അംഗം മധുസൂദനൻ ആശുപത്രി സൂപ്രണ്ട് ഡോ. നസീമ ഹംസ എന്നിവർ പ്രസംഗിച്ചു.