പാണഞ്ചേരി പഞ്ചായത്തിലെ ആൽപ്പാറ റോഡ് പൂർത്തീകരണ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു. എംഎൽഎയുടെ 2022 – 23 ആസ്തി വികസന ഫണ്ടിൽ നിന്ന് 31 ലക്ഷം രൂപ ചെലവഴിച്ച് ഇവിയുപടി കനാൽപ്പുറം വരെ 128 മീറ്റർ നീളവും 4.40 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പിപി രവീന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, ഷൈലജ വിജയകുമാർ, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സതീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
