ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകുന്നു. ചിറനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിലാണ് പൊതു ആരോഗ്യ വിഭാഗത്തിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കുന്നത്.
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ വി വല്ലഭന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.എ.മുഹമ്മദ് ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ വി.പി.ലീല, ഹസനുല്‍ ബന്ന, സുനിത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി പി.എ.ഷൈല, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.