നെഹ്‌റു യുവകേന്ദ്ര വനം – വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ വാഴച്ചാലിൽ സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ്   ടി ജെ സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ റിജേഷ് അധ്യക്ഷനായി. ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ടരുമഠത്തിൽ മുഖ്യാതിഥിയായി. വാഴച്ചാൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ.ഡെൽറ്റോ മരോക്കി, ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി, ഒ.നന്ദകുമാർ, തോമാസ് തെക്കേക്കര എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ.കുഞ്ഞഹമ്മദ്,  സിനേഷ് രാജൻ,സുജിത് എഡ്വിൻ പെരെരെ, അരുൺ ഗോപാൽ എന്നിവർ ക്ലാസെടുത്തു.

ക്യാമ്പിൽ നടത്തിയ യുവജന പാർലമെൻ്റിൽ ജ്യോതിസ് ജെയിംസ് മോഡറേറ്ററായി. ക്യാമ്പിൻ്റെ ഭാഗമായി ഗ്രൂപ്പ് ചർച്ചകൾ, സംവാദങ്ങൾ, സാഹസിക യാത്ര, കലാപരിപാടികൾ എന്നിവ നടന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നു തെരഞ്ഞെടുത്ത 15നും 29 നും മദ്ധ്യേ പ്രായമുള്ള നാല്പത് യുവതി – യുവാക്കളാണ് ക്യാമ്പിലെ പ്രതിനിധികൾ.